സിനിമ

സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം, കേരള സ്റ്റോറി 2വിനെതിരെ ഹർജി

കൊച്ചി: കേരള സ്റ്റോറി 2വിനെതിരെ ഹൈക്കോടതിയിൽ ഹർജി. ചിത്രത്തിന് നൽകിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാണ് ആവശ്യം.

സെൻസർ ബോർഡിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ചിത്രത്തിന്റെ നിർമാതാക്കളും മറുപടി പറയണം. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

അതേ സമയം ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വ്യാപക വിമർശനമാണ് ഉയർന്നുവന്നിരിക്കുന്നത്.

Leave A Comment