പശ്ചിമേഷ്യൻ യുദ്ധത്തിലും സ്വർണവില താഴേക്ക്; പവന് കുറഞ്ഞത് 360 രൂപ
കൊച്ചി: പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും സംസ്ഥാനത്ത് സ്വര്‍ണവില താഴേക്ക്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 15,585 രൂപയിലും പവന് 1,24,680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 40 രൂപ കുറഞ്ഞ് 12,800 രൂപയിലെത്തി. 14 കാരറ്റ് സ്വർണവില ഗ്രാമിന് 9,970 രൂപയും ഒമ്പത് കാരറ്റ് സ്വർണവില ഗ്രാമിന് 6,425 രൂപയുമാണ്.
രാജ്യാന്തര വിലയിലെ കുതിപ്പിന് വിപരീതമായി തിങ്കളാഴ്ചയും ആഭ്യന്തര സ്വര്‍ണവില ഇടിഞ്ഞിരുന്നു. ഗ്രാമിന് 300 രൂപയും പവന് 2,400 രൂപയുമാണ് കുറഞ്ഞത്.
യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഞായറാഴ്ച സ്വർണവില വ്യാപാരികൾ കൂട്ടിയിരുന്നു. രണ്ടുതവണയായി ഗ്രാമിന് 365 രൂപയും പവന് 5,240 രൂപയുമാണ് വർധിച്ചത്.
Leave A Comment