കേരള സ്റ്റോറിയിൽ വിവാദം: രൂക്ഷ വിമർശനവുമായി രാഷ്ട്രീയ നേതാക്കൾ
തിരുവനന്തപുരം: കേരള സ്റ്റോറി സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ രൂക്ഷ വിമർശനവുമായി വിവിധ രാഷ്ട്രീയ നേതാക്കൾ. സിനിമ ഒന്നാം ഭാഗം എങ്ങനെ തള്ളിക്കളഞ്ഞോ അതുപോലെ രണ്ടാം ഭാഗവും തള്ളിക്കളയുമെന്ന് മന്ത്രി സജി ചെറിയാൻ കൊച്ചിയിൽ പറഞ്ഞു.
നുണക്കഥയ്ക്ക് പിന്നിൽ സംഘപരിവാർ അജണ്ടയെന്ന് കെസി വേണുഗോപാൽ വിമർശിച്ചു. ലൗ ജിഹാദ് ഒരു കെട്ട് കഥയല്ലെന്നും ഇഷ്ടമുള്ളവർക്ക് സിനിമ കാണാമെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ പ്രതികരണം.
കേരളത്തെ അപകീർത്തികരമായി ചിത്രീകരിക്കുന്ന ട്രെയിലറിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാണ്. വിവിധ രാഷ്ട്രീയ നേതാക്കളും ട്രെയിലറിനെ വിമർശിച്ച് രംഗത്തെത്തി.
നുണക്കഥ കൊണ്ട് കേരളത്തിന്റെ മതേതര മനസ്സിനെ തകർക്കാൻ ആവില്ലെന്നും ലക്ഷ്യം വർഗീയമായ ചേരിതിരിവെന്നും പിന്നിൽ സംഘ പരിവാർ അജണ്ടയെന്നും കെ സി വേണുഗോപാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.
കേരള സ്റ്റോറി ഇഷ്ട്ടമുള്ളവർക്ക് കാണാമെന്നും മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ സിനിമ കാണേണ്ടെന്നും ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നുമായിരുന്നു ബിജെപി പ്രതികരണം.
Leave A Comment