കൊടുങ്ങല്ലൂരിൽ മോഷ്ടിച്ച ബൈക്കുമായി യുവാവ് പിടിയിൽ
കൊടുങ്ങല്ലൂർ: മോഷ്ടിച്ച ബൈക്കുമായി യുവാവ് പിടിയിലായി. എൽത്തുരുത്ത് സ്വദേശി പ്രവീണി (20) നെയാണ് എസ്.എച്ച്.ഒ. ബി.കെ. അരുണും സംഘവും അറസ്റ്റ് ചെയ്തത്. അടിമാലി പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് മോഷ്ടിച്ച ബൈക്ക് ഇയാളിൽനിന്ന് പിടിച്ചെടുത്തു.എറിയാട് യു ബസാറിൽ വാഹനാപകടമുണ്ടാക്കുകയും പരിശോധനയ്ക്കിടെ പോലീസിനെ വെട്ടിച്ച് കടക്കുകയും ചെയ്ത ഇയാളെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്.
Leave A Comment