ജില്ലാ വാർത്ത

ബോൺ നതാലെ ശനിയാഴ്ച; പാ​പ്പാ​പ്പൂ​ര​ത്തി​നു താ​ളം​തു​ള്ളാ​ൻ ഒ​രു​ങ്ങി തൃ​ശൂ​ർ ന​ഗ​രം

തൃ​ശൂ​ർ:  ക്രി​സ്മ​സ് രാ​വു​ക​ൾ​ക്ക് ആ​ഘോ​ഷ​ക്കു​ളി​രേ​കു​ന്ന പാ​പ്പാ​പ്പൂ​രം "ബോ​ൺ ന​ത്താ​ലെ'​യു​ടെ വി​സ്മ​യ​ക്കാ​ഴ്ച​ക​ൾ​ക്കാ​യി തൃ​ശൂ​ർ ഒ​രു​ങ്ങി.‌ കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളും ക​രോ​ൾ ഗാ​ന​ത്തി​നു നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി നാ​ളെ പ​തി​ന​യ്യാ​യി​ര​ത്തോ​ളം പാ​പ്പാ​മാ​ർ ന​ഗ​രം കീ​ഴ​ട​ക്കും.

വൈ​കുന്നേരം അ​ഞ്ചി​നു തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ളേ​ജി​ൽ​നി​ന്നാ​ണ് ബോ​ൺ ന​ത്താ​ലെ റാ​ലി ആ​രം​ഭി​ക്കു​ക. നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി സ്വ​രാ​ജ് റൗ​ണ്ട് ചു​റ്റു​ന്ന ക്രി​സ്‌​മ​സ് പാ​പ്പ​മാ​രു​ടെ റാ​ലി കോ​ള​ജി​ൽ​ത​ന്നെ​യാ​ണു സ​മാ​പി​ക്കു​ക. പാ​പ്പാ​മാ​ർ​ക്കു നൃ​ത്തം ച​വി​ട്ടാ​ൻ പ്ര​ത്യേ​കം പാ​ട്ടും ചി​ട്ട​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വി​സ്മ​യ​മാ​ണ് ഇ​ത്ത​വ​ണ​ത്തെ ബോ​ൺ ന​ത്താ​ലെ​യു​ടെ ഹൈ ​ലൈ​റ്റ്സ്. ച​ലി​ക്കു​ന്ന നാ​ലു പ്ലോ​ട്ടു​ക​ളും കേ​ര​ള​ത്തി​ന്‍റെ​യും ഇ​ന്ത്യ​യു​ടെ​യും സാം​സ്‌​കാ​രി​ക പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന 15 വ​ലി​യ പ്ലോ​ട്ടു​ക​ളും റാ​ലി​യി​ൽ അ​ണി​നി​ര​ക്കും. ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ അ​ധ്യാ​പ​ക​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളാ​ണു ച​ലി​ക്കു​ന്ന പ്ലോ​ട്ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്.

തൃ​ശൂ​ർ പൗ​രാ​വ​ലി​യും തൃ​ശൂ​ർ അ​തി​രൂ​പ​ത​യും സം​യു​ക്ത​മാ​യാ​ണു ബോ​ൺ ന​ത്താ​ലെ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ബോ​ൺ​ന​ത്താ​ലെ അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കാ​രു​ണ്യ​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​യ ബോ​ൺ ന​ത്താ​ലെ​യു​ടെ ഭാ​ഗ​മാ​യി പ​ത്തോ​ളം വീ​ടു​ക​ൾ ജാ​തി മ​ത​ഭേ​ദ​മ​ന്യേ പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​യി നി​ർ​മി​ച്ചു​ന​ൽ​കു​ന്നു​ണ്ട്. ഈ ​ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ​ദാ​നം സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ കൈ​മാ​റും. വി​ൻ​സെ​ന്‍റ് ഡീ​പോ​ൾ സം​ഘ​ട​ന മൂ​ന്നു ഡ​യാ​ലി​സി​സ് മെ​ഷി​നു​ക​ൾ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​നു ന​ൽ​കും. ശ​ക്ത​ൻ ന​ഗ​റി​ൽ ന​ട​ക്കു​ന്ന ബോ​ൺ ന​ത്താ​ലെഎ​ക്സി​ബി​ഷ​ൻ ജ​നു​വ​രി അ​ഞ്ചു​വ​രെ തു​ട​രും.

കേ​ന്ദ്ര സാം​സ്കാ​രി​ക ടൂ​റി​സം കാ​ബി​ന​റ്റ് മ​ന്ത്രി ഗ​ജേ​ന്ദ്ര സിം​ഗ് ഷെ​ക്കാ​വ​ത്ത്, കേ​ന്ദ്ര സ​ഹ​മ​ന്ത്രി​മാ​രാ​യ സു​രേ​ഷ് ഗോ​പി, ജോ​ർ​ജ് കു​രി​യ​ൻ, സം​സ്ഥാ​ന മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ, ആ​ർ. ബി​ന്ദു, രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പി​ള്ളി, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ - സാം​സ്‌​കാ​രി​ക മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

Leave A Comment