ജില്ലാ വാർത്ത

കാർഷിക യന്ത്രവിൽപ്പന: മാള ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് DYFI മാർച്ച്

മാള: മാള ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക്  ഡി.വൈ.എഫ്.ഐ മാള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്. 

ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നിന്നും കാർഷിക യന്ത്രങ്ങൾ മോഷ്ടിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച ബ്ലോക്ക് പഞ്ചായത്തിലെ താത്കാലിക  ജീവനക്കാരനായ യൂത്ത് കോൺഗ്രസ്സ് നേതാവിനെതിരെ പോലീസ് കേസ് എടുക്കുക, ബ്ലോക്ക് പഞ്ചായത്തിലെ താത്കാലിക ജോലിയിൽ നിന്നും പിരിച്ച് വിടുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു മാർച്ച്. 

സമരം ഡി.വൈ.എഫ്.ഐ മാള ബ്ലോക്ക് സെക്രട്ടറി ഐ.എസ്.അക്ഷയ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് പി.വി.വിനു അദ്ധ്യക്ഷത വഹിച്ചു. സാന്ദ്ര മോഹനൻ, സാലിഹ് ഫസലുദ്ധീൻ, പി.പി കൃഷ്ണകുമാർ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എ.ബൈജു,സിന്ദു അശോക് തുടങ്ങിയവർ സംസാരിച്ചു.

Leave A Comment