കുണ്ടൂർ കുത്തിയതോട് പാലം; മറുപടിയുമായി വി ആർ സുനിൽകുമാർ എംഎൽ എ
മാള: കുണ്ടൂർ കുത്തിയതോട് പാലം വിഷയത്തിൽ എൻഡിഎ യുടെ ആരോപണങ്ങൾക്ക് മറുപടിയുമായി എം . എൽ . എ . വി ആർ സുനിൽകുമാർ . കുണ്ടൂർ കുത്തിയതോട് പാലം എന്ന ആവശ്യത്തിനൊപ്പം തന്നെയാണ് താനെന്ന് വി . ആർ .സുനിൽകുമാർ എം എൽ എ മാളയിൽ പത്ര സമ്മേളനത്തിൽ പറഞ്ഞു.
കുത്തിയതോട് പ്രദേശവാസികൾക്ക് സ്ഥലമേറ്റെടുത്ത് പാലം വരുന്നതിൽ യോജിപ്പില്ലാത്തതിനാലാണ് കുണ്ടൂർ പായംതുരുത്ത് പദ്ധതിയിലേക്ക് മാറേണ്ടിവന്നതെന്ന് സുനിൽകുമാർ പറഞ്ഞു .
കുണ്ടൂർ കുത്തിയതോട് പാലം വിഷയത്തിൽ കുത്തിയതോട് കളമശേരി മണ്ഡലത്തിലുൾപ്പെട്ട കുന്നുകര പഞ്ചായത്തിൽ ആണ് നിലകൊള്ളുന്നത്. പാലം വരുമ്പോൾ സ്ഥലമേറ്റെടുക്കൽ ഉണ്ടാവുമെന്നതിനാൽ കുന്നുകര പഞ്ചായത്തിലെ ജനങ്ങളുടെ എതിർപ്പ് മൂലം മന്ത്രി പി രാജീവന്റെ നേതൃത്വത്തിലുള്ള യോഗത്തിൽ ഈ പാലത്തിന് യാതൊരു സാധ്യതയും ഇല്ലെന്നു കണ്ടെത്തുകയായിരുന്നു .
കൊടുങ്ങല്ലൂർ മണ്ഡലത്തിൽ തന്നെ അനുയോജ്യമായ പാലം നിർമ്മിക്കാൻ പിന്നീട് അനുമതി നൽകുകയും ചെയ്യുകയാണ് ഉണ്ടായത് . ഇതിന്റെ അടിസ്ഥാനത്തിലാണ് അന്നത്തെ കുഴൂർ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നിർദേശ പ്രകാരം എറണാകുളം ജില്ലയുമായി ബന്ധിപ്പിക്കുന്ന കുണ്ടൂർ പായം തുരുത്ത് പാലം എന്ന പദ്ധതിയിലേക്ക് മാറ്റേണ്ടി വന്നതെന്നും എംഎൽ എ പത്ര സമ്മേളനത്തിൽ അറിയിച്ചു .
നിയമ സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി വസ്തുത വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടുകൾ പരിശോധിച്ച് തിരുത്തണമെന്നും എം എൽ എ പറഞ്ഞു. എൽ ഡി എഫ് നേതാക്കളായ എം . ആർ . അപ്പുക്കുട്ടൻ, ടി . കെ . സന്തോഷ്, പി . കെ . ഡേവിസ് എന്നിവരും എം എൽഎക്കൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Leave A Comment