കേരളം

കേ​ര​ള നേ​റ്റി​വി​റ്റി കാ​ർ​ഡ് ബി​ൽ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച് മ​ന്ത്രി കെ. ​രാ​ജ​ൻ

തി​രു​വ​ന​ന്ത​ര​പു​രം: ഒ​രാ​ൾ കേ​ര​ളീ​യ​നാ​ണെ​ന്ന് ആ​ധി​കാ​രി​ക​മാ​യി സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യ നേ​റ്റി​വി​റ്റി കാ​ർ​ഡ് ന​ൽ​കു​ക ല​ക്ഷ്യ​മി​ട്ടു​ള്ള നി​യ​മ​നി​ർ​മാ​ണ​ത്തി​നാ​യി 'കേ​ര​ള നേ​റ്റി​വി​റ്റി കാ​ർ​ഡ് ബി​ൽ' നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച് റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ.

നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് ന​ൽ​കി​വ​രു​ന്ന നേ​റ്റി​വി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് പ​ക​ര​മാ​യി, ഒ​രാ​ൾ കേ​ര​ളീ​യ​നാ​ണെ​ന്ന് ആ​ധി​കാ​രി​ക​മാ​യി സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന സ്ഥി​ര​മാ​യ ഒ​രു തി​രി​ച്ച​റി​യ​ൽ രേഖ ന​ൽ​കു​ക എ​ന്ന​താ​ണ് ഇ​തി​ന്‍റെ ല​ക്ഷ്യം.

കേ​ര​ള​ത്തി​ൽ ജ​നി​ക്കു​ക​യും വി​ദേ​ശ പൗ​ര​ത്വം സ്വീ​ക​രി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത​വ​ർ, മാ​താ​പി​താ​ക്ക​ളോ പൂ​ർ​വി​ക​രോ കേ​ര​ള​ത്തി​ൽ ജ​നി​ച്ച​വ​രും എ​ന്നാ​ൽ വി​ദേ​ശ പൗ​ര​ത്വം ഇ​ല്ലാ​ത്ത​വ​രും, തൊ​ഴി​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മാ​താ​പി​താ​ക്ക​ൾ കേ​ര​ള​ത്തി​ന് പു​റ​ത്താ​യി​രി​ക്കു​മ്പോ​ൾ അ​വി​ടെ ജ​നി​ച്ച​വ​രും വി​ദേ​ശ പൗ​ര​ത്വം ഇ​ല്ലാ​ത്ത​വ​രു​മാ​യ ആ​ളു​ക​ൾ എ​ന്നി​വ​ർ​ക്കാ​ണ് തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യ നേ​റ്റി​വി​റ്റി കാ​ർ​ഡി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക.

ത​ഹ​സി​ൽ​ദാ​രാ​ണ് കാ​ർ​ഡ് അ​നു​വ​ദി​ക്കാ​ന്‍ അ​വ​കാ​ശ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ. അ​പേ​ക്ഷ​ക​ൾ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ സൂ​ക്ഷി​ക്കു​ന്ന ര​ജി​സ്റ്റ​റു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും പ​രി​ശോ​ധി​ക്കു​ക.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്റെ വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്കും സാ​മൂ​ഹി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഈ ​കാ​ർ​ഡ് ആ​ധി​കാ​രി​ക രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കാം. എ​ന്നാ​ൽ ഇ​ത് പൗ​ര​ത്വ​ത്തി​ന്‍റെ രേ​ഖ​യ​ല്ല. ബി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി നി​യ​മ​സ​ഭ​യു​ടെ സ​ബ്ജ​ക്ട് ക​മ്മി​റ്റി​ക്ക് വി​ട്ടു.

Leave A Comment