കേരളം

പി. ശ്രീരാമകൃഷ്ണന്‍റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട് സ്വപ്ന

കൊച്ചി: മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്‍റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മാനനഷ്ടക്കേസ് കൊടുക്കാൻ ശ്രീരാമകൃഷ്ണനെ സ്വപ്ന വെല്ലുവിളിക്കുകയും ചെയ്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വപ്നയുടെ മറുപടി.

സ്വപ്ന ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിക്കുന്നതായി ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചതിന് തൊട്ടുപിന്നാലെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കേസ് കൊടുത്താൽ കൂടുതൽ തെളിവുകൾ കോടതിക്ക് മുന്നിൽ ഹാജരാക്കുമെന്നും സ്വപ്ന പറഞ്ഞു.


സ്വ​പ്‌​ന ഉ​ന്ന​യി​ച്ച ലൈം​ഗി​ക ആ​രോ​പ​ണ​ങ്ങ​ള്‍ നി​ഷേ​ധി​ച്ച് ശ്രീ​രാമ​കൃ​ഷ്ണ​ന്‍ നേരത്തേ രംഗത്തുവന്നിരുന്നു. ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​ക്ക് സ്വ​പ്ന​യെ ഒ​റ്റ​യ്ക്ക് ക്ഷ​ണി​ച്ചെ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണെ​ന്നു ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

അ​നാ​വ​ശ്യ​മാ​യ മെ​സേ​ജു​ക​ള്‍ അ​യ​ച്ചി​ട്ടി​ല്ല. സ​ന്ദ​ര്‍​ശി​ക്കാ​ന്‍ വ​രു​ന്ന​ത് ആ​രാ​യാ​ലും, സ്ത്രീ​യാ​യാ​ലും പു​രു​ഷ​നാ​യാ​ലും താ​ന്‍ മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടി​ല്ല. പാ​ര്‍​ട്ടി​യു​മാ​യി ആ​ലോ​ചി​ച്ച് ഇ​ക്കാ​ര്യ​ത്തി​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Comment