കേരളം

ഡോ​ക്ട​ർ​മാ​രെ നി​യ​മി​ച്ചി​ട്ടുമതി ഉ​ദ്ഘാ​ട​നം; CPM-CONGRESS പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി

തു​റ​വൂ​ർ: മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത തു​റ​വൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ മു​ന്നി​ൽ സി​പി​എം - കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി. ആ​ശു​പ​ത്രി​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച ആ​റു നി​ല മ​ന്ദി​ര​ത്തി​ന്‍റെ​യും ട്രോ​മാ കെ​യ​ർ യൂ​ണി​റ്റി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ന് മു​ൻ​പാ​യാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്.

ആ​വ​ശ്യത്തിന്​ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​തെ​യും ആ​ശു​പ​ത്രി​ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കാ​തെ​യു​മാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന​തെ​ന്നാ​രോ​പി​ച്ചാ​ണ് പ്ര​തി​ഷേ​ധം.

നി​ല​വി​ൽ 24 ഡോ​ക്‌​ട​ർ​മാ​ർ വേ​ണ്ടി​ട​ത്ത് 12 പേ​രാ​ണു​ള്ള​ത്. ഇ​തി​നെ​തി​രെ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ച​പ്പോ​ൾ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ടി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പി​ന്നീ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

Leave A Comment