കേരളം

കേ​ര​ള​ത്തി​ൽ പ​ന്ത്ര​ണ്ടാം ശ​മ്പ​ള പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​നെ നി​യ​മി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ശ​മ്പ​ള പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച് പ​ഠി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി പ​ന്ത്ര​ണ്ടാം ശ​മ്പ​ള പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​നെ സ​ർ​ക്കാ​ർ ഔ​ദ്യോ​ഗി​ക​മാ​യി നി​യ​മി​ച്ചതായി ധ​ന​കാ​ര്യ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ.

മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി.​പി. ജോ​യ് അ​ധ്യ​ക്ഷ​നാ​യ ക​മ്മീ​ഷ​നി​ൽ അ​ഡ്വ. എം. ​രാ​ജ​ഗോ​പാ​ല​ൻ നാ​യ​ർ, റി​ട്ടേ​ർ​ഡ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ശ്രീ​ല​ത സു​കു​മാ​ര​ൻ എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ൾ. ധ​ന​കാ​ര്യ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ. ശോ​ഭ​യാ​ണ് സെ​ക്ര​ട്ട​റി.

റി​പ്പോ​ർ​ട്ട് മൂ​ന്ന് മാ​സ​ത്തി​ന​കം സ​മ​ർ​പ്പി​ക്കാ​നാ​ണ് ക​മ്മീ​ഷ​നോ​ട് സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ​ത്തെ സം​സ്ഥാ​ന ബ​ജ​റ്റി​ൽ ശ​മ്പ​ള പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​നെ നി​യ​മി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഈ ​ന​ട​പ​ടി.

സാ​ധാ​ര​ണ​ഗ​തി​യി​ൽ അ​ഞ്ച് വ​ർ​ഷം കൂ​ടു​മ്പോ​ഴാ​ണ് സം​സ്ഥാ​ന​ത്ത് ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​ക്കാ​റു​ള്ള​ത്. ക​ഴി​ഞ്ഞ ശ​മ്പ​ള പ​രി​ഷ്ക​ര​ണം 2019 ജൂ​ലൈ മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു. പു​തി​യ ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ട് വ​രു​ന്ന​തോ​ടെ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ഘ​ട​ന​യി​ലും ആ​നു​കൂ​ല്യ​ങ്ങ​ളി​ലും വ​രാ​നി​രി​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ വ്യ​ക്ത​മാ​കും.

Leave A Comment