കുളത്തിൽ വീണ പേരകുട്ടിയെ രക്ഷിക്കുന്നതിനിടെ 60 കാരൻ മുങ്ങി മരിച്ചു
കൊടകര : കുളത്തിൽ വീണ പേരകുട്ടിയെ രക്ഷിക്കുന്നതിനിടെ 60 കാരൻ മുങ്ങി മരിച്ചു. വെള്ളിക്കുളങ്ങര ആയുർവേദ ആശുപത്രിക്ക് സമീപം മനക്കുളങ്ങരപറമ്പിൽ വീരാസ (60) യാണ് വീടിനടുത്തുള്ള പറമ്പിലെ കുളത്തിൽ ശനിയാഴ്ച വൈകീട്ട് നാലരയോടെ മുങ്ങി മരിച്ചത്.
മകൾ നിഷാനയുടെ മൂന്ന് വയസുള്ള കുട്ടി ആലിയ അമലിനെ കുളം കാണിക്കാൻ കൊണ്ട് പോയതായിരുന്നു. അതിനിടെ കുളത്തിൽ വീണ കുട്ടിയെ രക്ഷിക്കാനായി ചാടി കുട്ടിയെ എടുത്ത് കുളത്തിൽ പൊക്കി പിടിക്കുകയായിരുന്നു. അതിനിടെ വീരാസ വെള്ളത്തിൽ മുങ്ങി. അയൽവാസികളും നാട്ടുകാരും ചേർന്ന് വെള്ളിക്കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വീരാസയെ രക്ഷിക്കാനായില്ല. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Leave A Comment