കൊമ്പത്തുകടവിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി
മാള: കൊമ്പത്തുകടവിൽ നിന്ന് ഒരുമാസം മുൻപ് കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കൊമ്പത്തുകടവ് മേക്കാട്ടുപറമ്പിൽ തോമസ് (76) ആണ് സമീപത്തെ ഉൾക്കാട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 7ആം തിയ്യതി മുതൽ തോമസിനെ കാണാതായിരുന്നു. തുടർച്ചയായി അന്വേഷണങ്ങൾക്കൊടുവിൽ ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
മാള പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
Leave A Comment