മൗനം വെടിഞ്ഞ് കേന്ദ്രം ; ഖമനയ്യുടെ വധത്തിൽ അനുശോചനം രേഖപ്പെടുത്തി
ന്യൂഡൽഹി: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധത്തിൽ അനുശോചനം രേഖപ്പെടുത്തി കേന്ദ്രം. ഡൽഹിയിലെ ഇറാൻ എംബസിയിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നേരിട്ടെത്തിയാണ് അനുശോചനം രേഖപ്പെടുത്തിയത്.
ഖമനയിയുടെ വധത്തിൽ ഇതുവരെയും പ്രതികരിക്കാത്തതിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. സർക്കാരിന്റെ മൗനം രാജ്യത്തിന് നാണക്കേടാണ് എന്നായിരുന്നു പ്രതിപക്ഷ വിമർശനം. ഇതിന് പിന്നാലെയാണ് ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തിയത്.
അതേസമയം ശ്രീലങ്കൻ തീരത്ത് ഇറാനിയൻ കപ്പൽ തകർത്ത സംഭവത്തിൽ പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ് വിമർശനം കടുപ്പിച്ചു. അതിഥിയെ വിളിച്ചു വരുത്തി അപമാനിച്ചുവെന്നും ഒന്നും മിണ്ടാത്ത ഇന്ത്യയുടെ നയം നാണക്കേടാണെന്നും കോൺഗ്രസ് വിമർശിച്ചു.
സംഘർഷം തൊട്ടടുത്ത് എത്തിയിട്ടും പ്രധാനമന്ത്രി മിണ്ടുന്നില്ലെന്ന് രാഹുൽ ഗാന്ധി വിർശിച്ചു. പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തുവെന്ന ആരോപണം വീണ്ടും ഉയർത്തിയാണ് രാഹുലിന്റെ പ്രതികരണം.
Leave A Comment