ദേശീയം

തെരുവുനായക്കേസ്; മൃഗസ്‌നേഹികള്‍ക്ക് വീണ്ടും സുപ്രീംകോടതിയുടെ വിമര്‍ശനം

ന്യൂ​ഡ​ല്‍​ഹി: തെ​രു​വു​നാ​യ ശ​ല്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ മൃ​ഗ​സ്‌​നേ​ഹി​ക​ള്‍​ക്ക് ര​ണ്ടാം ദി​വ​സ​വും സു​പ്രീം​കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം. ജ​സ്റ്റി​സു​മാ​രാ​യ വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത, എ​ൻ.​വി. അ​ഞ്ജാ​രി​യ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.

കേ​സി​ല്‍ മൃ​ഗ​സ്‌​നേ​ഹി​ക​ളും ക്ഷേ​മ പ്ര​വ​ര്‍​ത്ത​ക​രും എ​ബി​സി (ആ​നി​മ​ല്‍ ബെ​ര്‍​ത്ത് ക​ണ്‍​ട്രോ​ൾ) നി​യ​മ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നു​ള്ള ന​ട​പ​ടി​ക്കു​റ​വ് മൂ​ലം ജ​ന​ങ്ങ​ള്‍ ക​ഷ്ട​പ്പെ​ടേ​ണ്ട​തു​ണ്ടോ എ​ന്നാ​ണ് കോ​ട​തി ചോ​ദി​ച്ച​ത്.

തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടി വ​ന്ധ്യം​ക​ര​ണം ന​ട​ത്തി വാ​ക്‌​സി​നേ​ഷ​ന്‍ ചെ​യ്ത് തി​രി​ച്ചു​വി​ടു​ന്ന മാ​തൃ​ക ഫ​ല​പ്ര​ദ​മാ​ണെ​ന്ന് സീ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​രാ​യ ന​കു​ല്‍ ദി​വാ​ൻ, ക​രു​ണ ന​ന്ദി, ശ്യാം ​ദി​വാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ വാ​ദി​ച്ചു. 

ഐ.​ഐ.​ടി ഡ​ല്‍​ഹി ക്യാ​മ്പ​സി​ലെ മാ​തൃ​ക ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യ ക​രു​ണ ന​ന്ദി, അ​വി​ടെ എ​ബി​സി പ്രോ​ഗ്രാം ശ​ക്ത​മാ​യി ന​ട​പ്പാ​ക്കി​യ​തോ​ടെ മൂ​ന്ന് വ​ര്‍​ഷ​മാ​യി റാ​ബീ​സ് കേ​സു​ക​ളൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും തെ​രു​വു​നാ​യ അ​ക്ര​മ​ങ്ങ​ള്‍ ഇ​ല്ലാ​താ​യെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. മൈ​ക്രോ​ചി​പ്പിംഗ്, ജി​യോ ടാ​ഗിംഗ് എ​ന്നി​വ​യും തെ​രു​വു​നാ​യ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഫ​ല​പ്ര​ദ​മാ​ണെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.

പെ​റ്റ ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ ശ്യാം ​ദി​വാ​ന്‍ തെ​രു​വു​നാ​യ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് വി​ദ​ഗ്ധ സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ക​ര്‍​ണാ​ട​ക​യി​ല്‍ 96 എ​ബി​സി കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​ല മു​നി​സി​പ്പ​ല്‍ അ​ധി​കൃ​ത​രും കോ​ട​തി ഉ​ത്ത​ര​വു​ക​ള്‍ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് അ​ഭി​ഭാ​ഷ​ക​നാ​യ ഗോ​പാ​ല്‍ ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. 

രാ​ജ്യ​ത്താ​കെ തെ​രു​വു​നാ​യ്ക്ക​ളെ പാ​ര്‍​പ്പി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ഷെ​ല്‍​ട്ട​റു​ക​ള്‍ വി​ര​ലി​ലെ​ണ്ണാ​വു​ന്ന​താ​ണെ​ന്നും ഡ​ല്‍​ഹി യൂ​ണി​വേ​ഴ്‌​സി​റ്റി ലോ ​ഫാ​ക്ക​ല്‍​റ്റി വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട​ത്തി​യ സെ​ന്‍​സ​സ് ഉ​ദാ​ഹ​രി​ച്ച് അ​ഭി​ഭാ​ഷ​ക​ര്‍ പ​റ​ഞ്ഞു. 

എ​ന്നാ​ല്‍ ആ​ശു​പ​ത്രി​ക​ൾ, സ്‌​കൂ​ളു​ക​ള്‍, കോ​ട​തി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ തെ​രു​വു​നാ​യ്ക്ക​ളു​ടെ സാ​ന്നി​ധ്യം അ​നു​വ​ദി​ക്ക​ണ​മോ എ​ന്നാ​ണ് ബെ​ഞ്ച് ചോ​ദി​ച്ച​ത്. ഭ​യ​മു​ള്ള മ​നു​ഷ്യ​രെ നാ​യ്ക്ക​ള്‍​ക്ക് തി​രി​ച്ച​റി​യാം, ഇ​ത്ത​ര​ക്കാരെയാണ് അ​വ​ര്‍ ക​ടി​ക്കു​ന്ന​തെ​ന്നും ജ​സ്റ്റി​സ് വി​ക്രം നാ​ഥ് നി​രീ​ക്ഷി​ച്ചു.

അ​ധി​കൃ​ത​ര്‍ എബി​സി നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ ക​ഷ്ട​പ്പെ​ടേ​ണ്ട​തു​ണ്ടോ​യെ​ന്നും ത​ങ്ങ​ള്‍​ക്ക് ഈ ​വി​ഷ​യ​ത്തി​ല്‍ യാ​തൊ​രു സ​മ്മ​ര്‍​ദ്ദ​വു​മി​ല്ലെ​ന്നും ബെ​ഞ്ച് ആ​വ​ര്‍​ത്തി​ച്ചു. കേ​സി​ല്‍ വെള്ളിയാഴ്ച വീ​ണ്ടും വാ​ദം തു​ട​രും.

Leave A Comment