പ്രസംഗിക്കുന്നതിനിടെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു
പാലക്കാട്: മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രസംഗിക്കുന്നതിനിടയിൽ കുഴഞ്ഞുവീണു. അട്ടപ്പാടിയിൽ എൽ.ഡി.എഫ്. പുതൂർ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം കുഴഞ്ഞുവീണത്.
ഇന്ന് രാവിലെയാണ് സംഭവം. ഉടൻ തന്നെ പ്രവർത്തകർ പുതൂർ ഫാമിലി ഹെൽത്ത് സെന്ററിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യനിലയിൽ പ്രശ്നമില്ല.
ബിപി കുറഞ്ഞതിന്റെ ഭാഗമായാണ് അദ്ദേഹം കുഴഞ്ഞുവീണതെന്നാണ് ഡോക്ടർമാർ വിശദീകരിക്കുന്നത്.
Leave A Comment