MAGAZINE

'ഇരുളിൽ ദൈവങ്ങളുടെ രുദ്രതാണ്ഡവം'; രാജേഷ് അപ്പാട്ട് എഴുതിയ കവിത

ചത്തീസ്ഘട്ടിലെ  കുരയിൽ നിന്ന് നീ
അഞ്ചുരുപാ സഞ്ചിയിൽ
ഉടുതുണിക്ക് ഒപ്പം സ്വപ്നങ്ങളും മടക്കി വെച്ച് ദൈവത്തിൻ്റെ നാട്ടിലേക്ക്
കൂകി പാഞ്ഞത് ശവം തീനികൾക്ക് ഇരയാവാനോ?

അവർ നിന്നിലെ അമ്പിളിയെ തല്ലി കൊടുത്തുമ്പോൾ ദൈവത്തിൻ്റെ നാട്ടിൽ
 ഇരുട്ട് മൂടി ,
മുഖം മൂടി അഴിഞ്ഞു പോയ്
നിൻ്റെ ചോരക്കറ വീണിരിക്കുന്നു.

ദൈവത്തോളം വളർന്ന കേരളം നിന്നെ തെരുവിൽ  കൊലപ്പെടുത്തിയപ്പോൾ
എത്ര വിലപെട്ട സ്വപ്നങ്ങളാണ് തെരുവിൽ ചിതറി തെറിച്ചത്.

സുരക്ഷിതമായ വീട്
വയറുനിറയാൻ ഭക്ഷണം 
കുട്ടികളുടെ പഠനം
സഹജീവികളോട് പ്രണയം
നാണം മറക്കാൻ വസ്ത്രം 

കഴുകൻ കണ്ണുകളിൽ നിൻ്റെ നിഷ്കളങ്കമായ പുഞ്ചിരി പോലും
 നഗ്നരായ ദൈവങ്ങൾ കണ്ടില്ലല്ലോ?

നിൻ്റെ ചോരയിൽ -
 കേരളം ലജ്ജിക്കുന്നെന്ന്
 ചുമരുകളിൽ എഴുതി പിടിപ്പിക്കാൻ 
ദൈവതോളം വളർന്ന് പോയ
വിപ്ലവ വീര്യവും ഇല്ലാതായിരികുന്നു.

ഒറ്റുകാരുടെ യൂണിഫോം ഇട്ട് ദൈവങ്ങൾ വേട്ടക്കാരുമായി -
ഒത്തുതീർപ്പിലാകുന്നു,

ദൈവങ്ങളുമായി രാജിയായ സമൂഹം രാജാവിന് കീ ജയ് വിളിക്കുന്നു. 

രാജാവ് നഗ്നനെന്ന് കൂവിയ കുട്ടി മുന്നിലുണ്ട്. 

ബുദ്ധൻ ചിരിക്കുന്നു.
കൊട്ടാരം വിട്ടിറങ്ങാൻ. ആരുമില്ലല്ലോ

നഗ്നനായ ശുഭൻരാജാവ് ലജ്ജയില്ലാതെ അള്ളിപിടിച്ച്
അട്ടയെ നാണിപ്പിക്കുന്നു.

ഇരുൾ മൂടിയ കേരളത്തിൽ ഡിസബറിൻ്റെ കുളിര് നിലച്ചിട്ടില്ല,

വെളിച്ചം ആര് കത്തിച്ചു വെക്കും.
സാർവ്വദേശീയഗാനം നീട്ടി പാടി ദൈവങ്ങൾക്ക് ഒപ്പം
അവരും ഉറക്കത്തിലാണ്.

എങ്കിലും !

തെരുവിലേക്ക് തെറിച്ച് വീണ നിൻ്റെ സ്വപ്നങ്ങൾ, നൂറ് ചോദ്യങ്ങളായ് അതിരുകൾ തകർത്ത് മുന്നേറും.. !
സ്വപ്നങ്ങളുടെ
പ്രവാസം അത്രമേൽ തീപിടിക്കുന്നു.

റാം മാപ്പ്.

Leave A Comment