sports

പ​രി​ക്കു​ണ്ടെ​ങ്കി​ലും ഗി​ൽ തി​രി​ച്ചെ​ത്തി; സ​ഞ്ജു ടീ​മി​ൽ തു​ട​രും

മും​ബൈ: ദ​ക്ഷി​ണാ​ഫ്രി​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റ ഓ​പ്പ​ണ​ർ ശു​ഭ്മാ​ൻ ഗി​ൽ ടീ​മി​ൽ തി​രി​ച്ചെ​ത്തി. പ​രി​ക്ക് പൂ​ർ​ണ​മാ​യും ഭേ​ദ​മാ​യി​ല്ലെ​ങ്കി​ലും സെ​ല​ക്ട​ർ​മാ​ർ ഗി​ല്ലി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ സ​ഞ്ജു സാം​സ​ണും ടീ​മി​ലി​ടം പി​ടി​ച്ചു. പ​ര​മ്പ​ര​യ്ക്ക് മു​ൻ​പ് കാ​യി​ക​ക്ഷ​മ​ത തെ​ളി​യി​ച്ചാ​ൽ ഗി​ൽ ഓ​പ്പ​ണ​ർ സ്ഥാ​ന​ത്ത് തു​ട​രും. അ​ല്ലാ​ത്ത​പ​ക്ഷം സ​ഞ്ജു സാം​സ​ൺ അ​ഭി​ഷേ​ക് ശ​ർ​മ​യ്ക്കൊ​പ്പം ഇ​ന്നിം​ഗ്സ് ഓ​പ്പ​ൺ ചെ​യ്യു​മെ​ന്നാ​ണ് ടീം ​ഇ​ന്ത്യ​യു​ടെ പ്ലാ​ൻ.

പ​രി​ക്കി​ൽ നി​ന്നും മു​ക്ത​നാ​യ ഓ​ൾ​റൗ​ണ്ട​ർ ഹ​ർ​ദി​ക് പാ​ണ്ഡ്യ​യും ടീ​മി​ലി​ടം പി​ടി​ച്ചു. അ​തേ​സ​മ​യം ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​ൽ ടീ​മി​ലു​ണ്ടാ​യി​രു​ന്ന ബാ​റ്റ​ർ റി​ങ്കു സിം​ഗ്, ഓ​ൾ​റൗ​ണ്ട​ർ നി​തീ​ഷ്കു​മാ​ർ റെ​ഡ്ഡി എ​ന്നി​വ​രെ 15 അം​ഗ ടീ​മി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. സൂ​ര്യ​കു​മാ​ർ യാ​ദ​വ് ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​യി തു​ട​രും.

ടീം: ​സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ക്യാ​പ്റ്റ​ൻ), ശു​ഭ്മാ​ൻ ഗി​ൽ (വൈ​സ് ക്യാ​പ്റ്റ​ൻ), അ​ഭി​ഷേ​ക് ശ​ർ​മ, തി​ല​ക് വ​ർ​മ, ഹ​ർ​ദി​ക് പാ​ണ്ഡ്യ, സ​ഞ്ജു സാം​സ​ൺ, ജി​തേ​ഷ് ശ​ർ​മ, ശി​വം ദും​ബെ, അ​ക്ഷ​ർ പ​ട്ടേ​ൽ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ജ​സ്പ്രീ​ത് ബും​റ, വ​രു​ൺ ച​ക്ര​വ​ർ​ത്തി, അ​ർ​ഷ​ദീ​പ് സിം​ഗ്, കു​ൽ​ദീ​പ് യാ​ദ​വ്, ഹ​ർ​ഷി​ദ് റാ​ണ.

Leave A Comment