അതിരപ്പിള്ളിയിൽ ചായകുടിക്കാനിറങ്ങിയ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു
ചാലക്കുടി: അതിരപ്പിള്ളി പിലാർ മൂഴിയിൽ 75കാരനെ കാട്ടാന ചവിട്ടിക്കൊന്നു. തെക്കൂടൻ സുബ്രൻ ആണ് മരിച്ചത്. ചായ കുടിക്കാനായി വീട്ടിൽ നിന്നിറങ്ങിയപ്പോഴായിരുന്നു സംഭവം.
തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടമാണ് ആക്രമിച്ചതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ് വഴിയരികിൽ കിടന്ന സുബ്രനെ ചായ്പ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷന്‍റെ വാഹനത്തിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.
Leave A Comment