മലയാളസിനിമയെ തകിടം മറിച്ച കേസ്; ഒടുവിൽ കുറ്റവിമുക്തനായി ദിലീപ്
കൊച്ചി: മലയാളസിനിമ ലോകത്ത് കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു നടിയെ അക്രമിച്ച കേസ്. ഷൂട്ടിംഗ് കഴിഞ്ഞ് തിരികെ വന്ന കാറിൽവച്ച് അക്രമത്തിനിരയായ നടിയുടെ പരാതിയിൽ എട്ടുവർഷത്തിന് ശേഷം വിധി വന്നിരിക്കുന്നു. ആദ്യത്തെ ആറുപ്രതികൾ കുറ്റക്കാരണെന്ന് കണ്ടെത്തിയ കോടതി കേസിലെ പ്രമുഖനായ ദിലീപിനെ വെറുതെ വിട്ടു എന്നതാണ് ഇതിലെ പ്രധാനം. ദിലീപ് കുറ്റകൃത്യത്തിൽ പങ്കെടുത്തതിനു തെളിവില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.
മലയാളസിനിമയുടെ സര്‍വ മേഖലകളിലും തലപ്പത്തുണ്ടായിരുന്ന ദിലീപ് കേസില്‍ കുറ്റാരോപിതനായതു മുതല്‍ തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയിരുന്നു. ദിലീപ് ജയിലിൽ ആയിരുന്നപ്പോൾ പുറത്തിറങ്ങിയ ചിത്രമായിരുന്നു രാമലീല. ചിത്രം വൻ വിജയമായിരുന്നു. എന്നാൽ പിന്നീട് ഇറങ്ങിയ ചിത്രങ്ങളെല്ലാം വൻ പരാജയമായി മാറി.
ഒരുകാലത്ത് മലയാളസിനിമയുടെ സാമ്പത്തിക ഇടപാടുകളുടെയെല്ലാം തലവനായിരുന്നു ദിലീപ്. എന്നാൽ ഈ കേസ് വന്നതോടെ താരസംഘടനയായ ‘അമ്മ’യില്‍നിന്നും പുറത്താക്കപ്പെട്ടു. ഇതോടെ മലയാളസിനിമയിലെ അടുപ്പക്കാരില്നിന്നുപോലും ദിലീപ് അകലം പാലിച്ചു. ഈ അകല്‍ച്ച പിന്നീട് അദ്ദേഹത്തിന്റെ സിനിമകളിലേക്കും കടന്നതോടെ മലയാള സിനിമാവ്യവസായത്തിൽ ദിലീപ് തീര്‍ത്തും ഒറ്റപ്പെടുകയായിരുന്നു.
ഫെഫ്കയിൽനിന്നും നിര്‍മാതാക്കളുടെ സംഘടനയിൽനിന്നും ദിലീപിനെതിരേ ശബ്ദമുയര്‍ന്നതോടെ ഹിറ്റുകള്‍ സമ്മാനിച്ച നടന് കേസിന്റെ പശ്ചാത്തലത്തില്‍ ഏറെക്കുറെ ഫീല്‍ഡ് ഔട്ടായി. പിന്നീട് ഇറങ്ങിയ സിനിമകള്‍ തുടരെ പരാജയപ്പെടുകയും സാറ്റലൈറ്റ് വാല്യു കുറയുകയും ചെയ്തതോടെ ജനപ്രീതിയും കുറഞ്ഞു.
സിനിമാ സംഘടനകളിലുണ്ടായ പടലപിണക്കവും പോരാട്ടവും, സ്ത്രീകളായ ഏതാനും ചില നടിമാര്‍ താരസംഘടന വിട്ടതും ഹേമ കമ്മിറ്റി രൂപീകരിച്ചതടക്കമുള്ള സംഭവവികാസങ്ങളും അരങ്ങേറിയത് കേസില്‍ ദിലീപ് ഉള്പ്പെട്ടതിനെത്തുടര്ന്നായിരുന്നു. ജാമ്യം ലഭിച്ചു പുറത്തുവന്നപ്പോഴും അന്തിമവിധിക്കു ശേഷമേ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തൂവെന്നാണ് ദിലീപ് വ്യക്തമാക്കിയിരുന്നത്.
അസാധാരണമായ നിയമപോരാട്ടങ്ങളുടെ പേരിൽ ചരിത്രത്തിൽ ഇടംപിടിക്കുന്നതാണ് നടിയെ ആക്രമിച്ച കേസ്. വിചാരണയ്ക്കിടെ തൊണ്ണൂറോളം ഹർജികളാണു ദിലീപ് സുപ്രീംകോടതിയിൽ ഉൾപ്പെടെ ഫയൽ ചെയ്തത്. നീതിക്കായി യുവനടിയും പലതവണ കോടതികൾ കയറിയിറങ്ങി.
അഞ്ചുതവണ വിചാരണ നീട്ടിവച്ചു. ജഡ്ജിയെത്തന്നെ മാറ്റണമെന്ന് അതിജീവിത ആവശ്യപ്പെടുകയുണ്ടായി. രണ്ടു പ്രോസിക്യൂട്ടർമാർ പിന്മാറി. ദൃശ്യങ്ങള്‍ അനധികൃതമായി തുറന്നുകണ്ടെന്ന ആരോപണവും ഉയർന്നു
Leave A Comment