കേരളം

കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ ഭ​യം; ര​ണ്ടാം കേ​സി​ൽ അ​തി​ജീ​വി​ത മൊ​ഴി ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ലി​നെ​തി​രാ​യ ര​ണ്ടാം പീ​ഡ​ന​ക്കേ​സി​ൽ അ​തി​ജീ​വി​ത​യു​ടെ മൊ​ഴി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. ക്രൂ​ര ലൈം​ഗീ​ക അ​തി​ക്ര​മ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ളാ​ണ് അ​തി​ജീ​വി​ത മൊ​ഴി​യി​ൽ ഉ​ള്ള​ത്. ഐ ​വാ​ൻ​ഡ് ടു ​റേ​പ്പ് യു ​എ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു. വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് ബ​ന്ധം സ്ഥാ​പി​ച്ച​ത്. സം​സാ​രി​ക്കാ​ൻ എ​ന്ന് പ​റ​ഞ്ഞ് ഹോം​സ്റ്റേ മു​റി​യി​ലേ​ക്ക് കൊ​ണ്ടുപോ​കു​ക​യും അ​തി​ക്രൂ​ര​മാ​യ ലൈം​ഗീ​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നും അ​തി​ജീ​വി​ത മൊ​ഴി ന​ൽ​കി.

ശ​രീ​ര​മാ​കെ മു​റി​വേ​ൽ​പ്പി​ച്ചു കൊ​ണ്ടു​ള്ള ലൈം​ഗീ​ക അ​തി​ക്ര​മ​മാ​ണ് ന​ട​ത്തി​യ​ത്. ലൈം​ഗീ​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ന്ന സ​മ​യ​ത്ത് പാ​നി​ക് അ​റ്റാ​ക്കും ശ്വാ​സം മു​ട്ട​ലും അ​നു​ഭ​വ​പ്പെ​ട്ടു. എ​ന്നി​ട്ടും ലൈം​ഗീ​കാ​തി​ക്ര​മം തു​ട​ർ​ന്നു. ന​മു​ക്ക് ഒ​രു കു​ഞ്ഞു വേ​ണം എ​ന്ന ആ​വ​ശ്യം രാ​ഹു​ൽ ഉ​ന്ന​യി​ച്ചു​വെ​ന്നും അ​തി​ജീ​വി​ത പ​റ​യു​ന്നു.

ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ശേ​ഷം വി​വാ​ഹം ചെ​യ്യാ​ൻ ആ​കി​ല്ലെ​ന്ന് രാ​ഹു​ൽ അ​റി​യി​ച്ചു. വീ​ണ്ടും ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ ആ​യി രാ​ഹു​ൽ പി​ന്നാ​ലെ ന​ട​ന്നു. ഫോ​ൺ എ​ടു​ത്തി​ല്ലെ​ങ്കി​ൽ അ​സ​ഭ്യം വി​ളി​ക്കു​മാ​യി​രു​ന്നു. വീ​ടി​ന്‍റെ പ​രി​സ​ര​ത്തേ​ക്ക് കാ​റു​മാ​യി വ​ന്ന് കൂ​ടെ പോ​രാ​ൻ പ​ല​വ​ട്ടം ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും അ​തി​ജീ​വി​ത​യു​ടെ മൊ​ഴി​യി​ൽ പ​റ​യു​ന്നു​ണ്ട്.

രാ​ഹു​ലി​നെ ഭ​യ​മാ​ണെ​ന്നും കേ​സു​മാ​യി മു​ന്നോ​ട്ടുപോ​കാ​ൻ ഭ​യ​പ്പെ​ടു​ന്നു എ​ന്നും അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് അ​തി​ജീ​വി​ത പ​റ​ഞ്ഞു.

ജി. ​പൂ​ങ്കു​ഴ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ന് പു​റ​ത്ത് നി​ന്നാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തി​രു​വ​ന​ന്ത​പൂ​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ പ്രോ​സി​ക്യൂ​ട്ട​ർ സീ​ൽ വ​ച്ച ക​വ​റി​ൽ മൊ​ഴി സ​മ​ർ​പ്പി​ച്ചു

Leave A Comment