ബിസിനസ്

സ്വര്‍ണവിലയിൽ ഇന്ന് വർദ്ധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ് . 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,320 രൂപയായി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 5540 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 20ന് 44,560 രൂപയായി സ്വര്‍ണവില ഉയര്‍ന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്.

Leave A Comment