കുഴൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ അറിയിപ്പ്
കുഴൂർ: കാർഷിക സൗജന്യ വൈദ്യുതി പദ്ധതി ഊർജ്ജമിത്ര സമിതിയുടെ വാർഷിക പൊതുയോഗം 25 വെള്ളിയാഴ്ച രാവിലെ 10.30 ന് കുഴൂർ ദർശന ഓഡിറ്റോറിയത്തിൽ നടത്തുന്നു. കാർഷിക സൗജന്യ വൈദ്യുതി പദ്ധതി ഗുണഭോക്താക്കൾ സമിതി മീറ്റിങ്ങിൽ പങ്കെടുക്കണം.
KSEB സെക്ഷൻസ് - കുഴൂർ പുത്തൻവേലിക്കര, കുന്നുകര എന്നീ സെക്ഷനിൽ കാർഷിക സൗജന്യ വൈദ്യുതി പദ്ധതി ആനുകൂല്യം ലഭിക്കുന്ന മുഴുവൻ ഗുണഭോക്താക്കളും മീറ്റിങ്ങിൽ പങ്കെടുത്ത് ആനുകൂല്യം ലഭിക്കുന്നതിന് അപേക്ഷ ഫോം നൽകി പുതുക്കേണ്ടതാണ് (അപേക്ഷ ഫോം യോഗത്തിൽ വരുന്നവർക്ക് നൽകുന്നതാണ്). കരം തീർത്ത രസീത് കോപ്പി 2025-26,KSEB ഇൻവോയ്‌സ് ബിൽ എന്നിവ കർഷകൻ കൊണ്ടുവന്ന് അപേക്ഷ പൂരിപ്പിച്ച് നൽകേണ്ടതാണ്. ഞാറ്റുവേല ചന്തയുടെ ഭാഗമായി മാള മിത്ര കാർഷിക സേവന കേന്ദ്രത്തിന്റെ പച്ചക്കറി തൈകൾ, ഫല വൃക്ഷ തൈകൾ, ചെണ്ടുമല്ലി, ജൈവ വളങ്ങൾ എന്നിവ വില്പനക്കായി ഉണ്ടായിരിക്കുന്നതാണെന്നും കുഴൂർ
കൃഷി ഓഫീസർ അറിയിച്ചു
Leave A Comment