ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സ സഹായം തേടുന്നു
പുത്തൻചിറ: പിണ്ടാണി പടിഞ്ഞാറമിച്ച ഭൂമിയിൽ താമസിക്കുന്ന പള്ളിപ്പാട്ട് ജോൺസന്റെ മകൻ 32 വയസുള്ള നിജോ മോന്റെ വൃക്കകളാണ് തകരാറിലായിരിക്കുന്നത് . ആറു വർഷമായി ആഴ്ചയിൽ മൂന്ന് ഡയാലിസിസ് വീതം ചെയ്ത് കൊണ്ടിരിക്കുകയാണ് ഈ യുവാവ് . ഇപ്പോൾ ശസ്ത്രക്രിയ നടത്തുന്നതിനായി വൃക്ക ലഭ്യമായിട്ടുണ്ട്. ചികിത്സക്കും മറ്റുമായി 15ലക്ഷത്തോളം രൂപ ചെലവ് വരും. നാല് സെൻറ് സ്ഥലത്ത് താമസിക്കുന്ന കൂലിപ്പണിക്കാരനായ പിതാവും സഹോദരിയും ആണ് നിജോ മോന് ഉള്ളത്. കൂലിപ്പണിക്കാരനായ പിതാവിനെ കൊണ്ട് ഇത്രയും തുക സമാഹരിക്കാൻ സാധിക്കില്ല. ആയതിനാൽ നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റി രൂപീകരിച്ച് പുത്തൻചിറ എസ് ബി ഐ ശാഖയിൽ നിജോമോൻ ചികിത്സ സഹായ സമിതി എന്ന പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട് . ചാലക്കുടി എംപി. ബെന്നി ബഹനാൻ, കൊടുങ്ങല്ലൂർ എംഎൽഎ അഡ്വക്കേറ്റ് വി. ആർ സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോമി ബേബി, വാർഡ് മെമ്പർ സംഗീത അനീഷ് എന്നിവരാണ് മുഖ്യരക്ഷാധികാരികൾ .യുവാവിനെ സഹായിക്കാൻ താല്പര്യമുള്ള സുമനസുകൾക്ക് ജനകീയ അക്കൗണ്ട് നമ്പർ 38 98 65 59 11 4 , ഐഎഫ്എസ് സി കോഡ് എസ് ബി ഐ എൻ 0 0 7 1 1 2 4 എസ് ബി ഐ പുത്തൻചിറ ബ്രാഞ്ച് അക്കൗണ്ടിലേക്ക് സഹായം അയക്കാവുന്നതാണ് .
പി. ജെ നിജോമോൻ പള്ളിപ്പാട്ട് വീട് പിണ്ടാണി, പടിഞ്ഞാറേ മിച്ചഭൂമി സൗത്ത് പുത്തൻചിറ
പിൻ. 6 8 0 6 8 2
മൊബൈൽ നമ്പർ
+919946293181
Leave A Comment