ബസ് തടഞ്ഞു നിർത്തി ജീവനക്കാരെ മർദ്ദിച്ച കേസിൽ 2 പേരെ കൂടി അറസ്റ്റ് ചെയ്‌തു
കയ്‌പമംഗലം: പെരിഞ്ഞനം കൊറ്റംകുളത്ത് സ്വകാര്യ ബസ് തടഞ്ഞു നിർത്തി ബസ് ജീവനക്കാരെ മർദ്ദിച്ച കേസിൽ 2 പേരെ കൂടി കയ്‌പമംഗലം പോലീസ് അറസ്റ്റ് ചെയ്‌തു. കയ്‌പമംഗലം കൂരിക്കുഴി സ്വദേശികളായ തിണ്ടിക്കൽ വീട്ടിൽ ഹാരിസ് (28 ), സഹോദരൻ ഹസീബ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഈ മാസം പതിമൂന്നിനാണ് എറണാകുളം - ഗുരുവായൂർ റൂട്ടിലോടുന്ന കൃഷ്‌ണ ബസ്സിലെ ജീവനക്കാരെ കാറിലെത്തിയ സംഘം മർദ്ദിച്ചത്. യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിൽ ബസ് തട്ടിയെന്നാരോപിച്ചായിരുന്നു മർദ്ദനം. ജീവനക്കാരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ 4 പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ സഹോദരങ്ങളെ നാട്ടികയിൽ നിന്നുമാണ് അറസ്റ്റ് ചെയ്‌തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. കയ്‌പമംഗലം പോലീസ് ഇൻസ്‌പെക്ടർ എം.ഷാജഹാൻ, എസ്.ഐ ബിജു, സീനിയർ സി.പി.ഒമാരായ ഗിരീഷ്, ഫാറൂഖ്, ബിനോയ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Leave A Comment