ക്രൈം

ബസ് കണ്ടക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം ; വധശ്രമത്തിനു അഞ്ചുപേര്‍ അറസ്റ്റില്‍

വെള്ളാങ്കല്ലൂര്‍ . സാമ്പത്തിക പ്രശ്നങ്ങളെ  ചൊല്ലി തര്‍ക്കം, ബസ് കണ്ടക്ടര്‍ക്ക് ഏഴംഗ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം. കണ്ടാലറിയാവുന്ന ഏഴു പേര്‍ക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് വധശ്രമത്തിന് കേസെടുത്തു. പുത്തന്‍ചിറ സ്വദേശി പാറേക്കാടന്‍ തോംസനാണ് (26) മര്‍ദ്ദനമേറ്റത്. 

കേസില്‍ വെള്ളാഞ്ചിറ സ്വദേശി കാഞ്ഞിരത്തിങ്കല്‍ വിന്‍സന്റ് (30), കുഴിക്കാട്ടുശേരി സ്വദേശി മൂടവീട് സിജോ (35), തുമ്പൂര്‍ സ്വദേശി കൊളങ്ങരപറമ്പില്‍ നവീന്‍ (29), പുത്തന്‍ചിറ സ്വദേശി ചെറാട്ട് ശ്രീജേഷ് (39), താഴേക്കാട് സ്വദേശി പാലക്കല്‍ നിഖില്‍ (34) എന്നിവരെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ 2 പ്രതികളെ പിടികൂടാനുണ്ട്.

കഴിഞ്ഞ 8ന് രാത്രി പത്തരയോടെ വെള്ളാങ്കല്ലൂര്‍ പമ്പില്‍ വച്ച് തോംസണുമായി സാമ്പത്തികത്തെ ചൊല്ലി നടന്ന തര്‍ക്കമാണ് തുടക്കം. തുടര്‍ന്ന് പ്രതികള്‍രണ്ട് പേരെ കൂടി സംഭവ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും തോംസണെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. 

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. അന്വേഷണത്തില്‍ സമീപത്തെ ബാറില്‍ ഉണ്ടായിരുന്ന 5 പേരെ പൊലീസ് പിടികൂടി. 2 പേര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളെ റിമാന്‍ഡ് ചെയ്തു.

Leave A Comment