മൂന്നുവയസുള്ള കുട്ടിയെ റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ടു; യുവതി അറസ്റ്റിൽ
വാഷിംഗ്ടൺ ഡിസി: മൂന്നു വയസുള്ള കുട്ടിയെ റെയില്‍വേ ട്രാക്കിലേക്ക് തള്ളിയിട്ട യുവതി അറസ്റ്റില്‍. അമേരിക്കയിലെ ഒറിഗോണിലാണ് ഏറെ ഞെട്ടിക്കുന്ന സംഭവം നടന്നത്. മാതാവിനൊപ്പം ട്രെയിൻ കാത്ത് നിന്ന കുട്ടിയെ യാതൊരു പ്രകോപനവുമില്ലാതെയാണ് ഇവർ തള്ളി റെയിൽവേ ട്രാക്കിലേക്ക് ഇട്ടത്.
32കാരിയായ ബ്രിയാന ലേസ് വർക്ക്മാൻ എന്നയുവതിയാണ് അതിക്രമം കാട്ടിയത്. നിലത്തേക്ക് വീണ കുട്ടിയെ ട്രെയിൻ വരുന്നതിന് മുൻപേ തന്നെ സമീപമുണ്ടായിരുന്നവർ ഓടി വന്ന് എടുക്കുകയായിരുന്നു.
കുട്ടിയുടെ മുഖം കല്ലുകളിലും മെറ്റൽ ട്രാക്കിലും ഇടിച്ചു. കുട്ടിക്ക് തലയിൽ അസഹനീയമായ വേദനയുണ്ടായതായാണ് റിപ്പോർട്ട്.
പോലീസ് അറസ്റ്റ് ചെയ്ത ബ്രിയാനക്കെതിരെ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇവർക്ക് ജാമ്യം ലഭിക്കില്ലെന്നും സൂചനയുണ്ട്.
Leave A Comment