സ്കൂട്ടർ യാത്രക്കാരിയുടെ മാല ബൈക്കിലെത്തിയവർ കവർന്നു
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ സ്കൂട്ടർ യാത്രക്കാരിയുടെ മാല ബൈക്കിലെത്തിയവർ കവർന്നു.കയ്പമംഗലം കോഴിശ്ശേരി കണ്ണൻ്റെ ഭാര്യ ലയയുടെ ഏഴ് പവൻ തൂക്കമുള്ള മാലയാണ് ബൈക്കിലെത്തിയ യുവാക്കൾ കവർന്നത്.
ഇന്ന് രാവിലെ പത്ത് മണിയോടെ തണ്ടാംകുളത്ത് വെച്ചായിരുന്നു സംഭവം.
ആനപ്പുഴയിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി മക്കളോടൊപ്പം സ്കൂട്ടറിൽ പോകുകയായിരുന്നു ലയ.
ഇവരെ പിന്തുടർന്ന് മോട്ടോർ ബൈക്കിലെത്തിയ രണ്ട് പേർ മാല കവർന്ന് രക്ഷപ്പെടുകയായിരുന്നു.
കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.
Leave A Comment