ക്രൈം

ഭാര്യ പിതാവിനെ കുത്തി പരിക്കേൽപ്പിച്ചയാളെ കോടതി റിമാന്റ് ചെയ്തു

പറവൂർ: ഭാര്യവീട്ടിൽ അതിക്രമിച്ച് കയറി ഭാര്യാപിതാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഏഴിക്കര കോലാട്ട് വീട്ടിൽ വിനോദ് (42) അറസ്റ്റിൽ. 

കുടുംബവഴക്കിനെ തുടർന്ന് വിനോദിൻ്റെ ഭാര്യ ധന്യയും രണ്ട് മക്കളും ഏറെ നാളായി ഘണ്ഠാകർണ്ണൻ വെളിയിൽ ധന്യയുടെ പിതാവ് വാടകക്കെടുത്ത വീട്ടിലാണ് താമസം. എട്ടാം തീയതി രാത്രി 11 ന് ഈ വീട്ടിൽ അതിക്രമിച്ചു കയറിയ വിനോദ്, ഭാര്യാ പിതാവ് മണമ്മേൽ ബാബു (65) വുമായി വഴക്കുണ്ടാക്കുകയും കത്തി കൊണ്ട് തലയിലും കൈയ്യിലും കുത്തുകയും ചെയ്തു. 

പിടിച്ചുമാറ്റാൻ ചെന്ന ബാബുവിന്റെ ഭാര്യ രമാദേവിക്കും (52) വിനോദിന്റെ മകൻ അഭിഷേകിനും (13) പിടിവലിക്കിടെ ചെറിയ മുറിവുകളേറ്റു. ബാബു കോട്ടയം മെഡിക്കൽ കോളജിലും രമാദേവിയും അഭിഷേകും പറവൂരിലെ സ്വകാര്യ ആശുപ്രതിയിലും ചികിത്സ തേടി. ആർക്കും ഗുരുതര പരിക്കില്ല. 

പറവൂർ പൊലീസ് സബ് ഇൻസ്പെക്ടർ പ്രശാന്ത് പി നായരുടെ നേതൃത്വത്തിലുള്ള  പൊലീസ് സംഘമാണ് വിനോദിനെ അറസ്റ്റ് ചെയ്ത്. കോടതിയിൽ ഹാജരാക്കിയതിയെ റിമാൻഡ് ചെയ്തു.

Leave A Comment