നൃത്താധ്യാപകൻ ശിഷ്യയെ പി വി സി പൈപ്പ് കൊണ്ടടിച്ചതായി പരാതി
പറവൂർ: നാലാം ക്ലാസുകാരിയെ നൃത്താധ്യാപകൻ പിവിസി പൈപ്പ് കൊണ്ട് അടിച്ചതായി ആക്ഷേപം. നഗരത്തിലെ ഒരു എയ്ഡഡ് എൽ.പി. സ്കൂളിലാണ് സംഭവം.15 ന് നടക്കുന്ന സ്കൂൾ വാർഷികത്തിന്റെ ഭാഗമായി നൃത്തം പഠിപ്പിക്കാൻ എത്തിയ താൽക്കാലിക നൃത്താധ്യാപകൻ നായരമ്പലം സ്വദേശി രാജു,നൃത്തം അഭ്യസിക്കാനെത്തിയ പെൺകുട്ടിയെ താളം പിടിക്കാൻ ഉപയോഗിക്കുന്ന പിവിസി പൈപ്പ് കൊണ്ട് തുടയിൽ നാല് തവണ അടിച്ചെന്നാണു പരാതി.വിദ്യാർത്ഥിനി പ്രധാനാധ്യാപികയെ വിവരം അറിയിച്ചു.മുമ്പും ഈ നൃത്താധ്യാപകനെതിരെ സമാന വിഷയത്തിൽ പരാതികൾ ഉണ്ടായിട്ടുണ്ട്. വിദ്യാർത്ഥിനിയുടെ അമ്മ നൽകിയ പരാതിയിൽ ഇയാൾക്കെതിരെ പറവൂർ പൊലീസ് കേസെടുത്തു.
Leave A Comment