പോലീസ് ചമഞ്ഞ് 96 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയില്‍
തൃശൂര്‍: കുട്ടനെല്ലൂരില്‍ പോലീസ് ചമഞ്ഞ് പച്ചക്കറി ലോറി തടഞ്ഞ് നിര്‍ത്തി 96 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയില്‍. തിരുവനന്തപുരം സ്വദേശി വിഷ്ണു രാജാണ് അറസ്റ്റിലായത്.
ഷാഡോ പോലീസും ഒല്ലൂര്‍ പോലീസും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു സംഭവം. കോയമ്പത്തൂരില്‍ നിന്ന് മുവാറ്റുപുഴയിലേക്ക് പച്ചക്കറിയുമായി പോയിരുന്ന ലോറി തടഞ്ഞാണ് പണം കവര്‍ന്നത്.
കേസില്‍ 6 പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Leave A Comment