ക്രൈം

ഭരണിയാഘോഷത്തിനിടെ അനധികൃതമായി മദ്യവിൽപ്പന നടത്തിയ ആൾ പിടിയിൽ

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിൽ ഭരണിയാഘോഷത്തിനിടെ അനധികൃതമായി മദ്യവിൽപ്പന നടത്തിയ ആൾ പിടിയിൽ. പുല്ലൂറ്റ് ചാപ്പാറ സ്റ്റാർ നഗറിൽ മുത്താംപറമ്പിൽ പ്രദീപ് കുമാറി(60) നെയാണ് എസ്.ഐ ഹെറാൾഡ് ജോർജും സംഘവും അറസ്റ്റ് ചെയ്തത്.

ഇയാളുടെ പക്കൽ നിന്നും ഏഴര ലിറ്റർ വിദേശമദ്യം പിടികൂടി. വ്യാഴാഴ്ച്ച രാത്രിയിൽ പന്തലാലുക്കൽ ക്ഷേത്രത്തിന് സമീപമാണ് ഇയാളെ പിടികൂടിയത്. ഭരണിയാഘോഷ നാളുകളിൽ കൊടുങ്ങല്ലൂർ നഗരത്തിൽ മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അനധികൃത മദ്യവിൽപ്പന തടയുന്നതിനായി സർക്കിൾ ഇൻസ്പെക്ടർ ഇ.ആർ ബൈജുവിൻ്റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.

Leave A Comment