ആലുവയില്‍ യുവാക്കളെ മർദിച്ച സംഭവം; രണ്ടുപേര്‍ പിടിയില്‍
ആലുവ: ആലുവയില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി റ്റിജിൻ, വിഷ്ണു എന്നിവരാണ് പിടിയിലായത്. ഇവര്‍ യാത്ര ചെയ്തിരുന്ന ഓട്ടോറിക്ഷയും പോലീസ് കണ്ടെടുത്തു.
ഓട്ടോറിക്ഷ കാറില്‍ ഉരസിയത് ചോദ്യം ചെയ്ത കാര്‍ യാത്രികരായ രണ്ട് യുവാക്കളെയാണ് പ്രതികള്‍ ക്രൂരമായി മര്‍ദിച്ചത്. കാര്‍ യാത്രികരായ നസീഫ്, ബിലാല്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. യുവാക്കള്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിരിക്കുകയാണ്.
മര്‍ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കല്ലും വടിയും കൊണ്ട് യുവാക്കളെ ആക്രമിക്കുന്നതും റോഡിലിട്ട് തലയിൽ ചവിട്ടുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നെന്നും സംശയിക്കുന്നു.
Leave A Comment