ക്രൈം

എം ഡി എം എ യുമായി നാല് യുവാക്കൾ പുതുക്കാട് അറസ്റ്റിൽ

പുതുക്കാട്: പുതുക്കാട് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍  ആമ്പല്ലൂർ, പാലിയേക്കര പ്രദേശങ്ങളിലായി  പോലീസ് നടത്തിയ പരിശോധനയിൽ 54 ഗ്രാം നിരോധിത മയക്കുമരുന്നായ എം ഡി എം എ യുമായി നാല് യുവാക്കൾ അറസ്റ്റിൽ. 

പാലിയേക്കര ടോൾ പ്ലാസക്കു സമീപത്തു നിന്ന് 8 ഗ്രാം  എം ഡി എം എ  യുമായി വല്ല ചിറ ആറ്റുപുറത്ത് രാഹുൽ (24) , വല്ലച്ചിറ ചേന്നാട്ട് പ്രണവ് (27) എന്നിവരെയും ആമ്പല്ലൂർ വടക്കുമുറിയിൽ വർക്ക് ഷോപ്പിൽ കച്ചവടത്തിനായി 46 ഗ്രാം   എം ഡി എം എ  കൈവശം വച്ചതിന് കല്ലൂർ നായരങ്ങാടി റോയ് (36), ഞള്ളൂർ ഇഞ്ചോടി അതുൽ (22) എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്.

Leave A Comment