ക്രൈം

കുട്ടനെല്ലൂര്‍ ഫ്‌ളൈ ഓവറിനു താഴെ നടന്ന റെയ്ഡില്‍ ബ്രൗൺ ഷുഗറുമായി യുവാവ് പിടിയില്‍

തൃശൂര്‍: ഒല്ലൂര്‍ കുട്ടനെല്ലൂര്‍ ഫ്‌ളൈ ഓവറിനു താഴെ നടന്ന റെയ്ഡില്‍ ബ്രൗൺ ഷുഗറുമായി യുവാവ് പിടിയില്‍. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി അക്ബറിനെയാണ് (24) ഒല്ലൂര്‍ പോലീസും സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞദിവസം തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും മൂന്നര കിലോഗ്രാം കഞ്ചാവുമായി ചെറുതുരുത്തി പള്ളം സ്വദേശിയായ കളവര വളപ്പില്‍ സല്‍മാന്‍ (25), ബിഹാര്‍ വൈശാലി സ്വദേശിയായ അഖില്‍ സിങ് (25) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ അഖില്‍ സിങ് എറണാകുളത്തെ ഒരു ബാറില്‍വച്ച് തോക്കുപയോഗിച്ച് വെടിവച്ച കേസിലെ പ്രതിയാണ്. 

കഴിഞ്ഞ പത്ത് ദിവസത്തിനിടയില്‍ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയ മൂന്നു ബ്രൗണ്‍ഷുഗര്‍ കേസുകളിലും രണ്ട് കഞ്ചാവ് കേസുകളിലും പ്രതികള്‍ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണെന്ന് പൊലീസ് അറിയിച്ചു. 

അന്വേഷണ സംഘത്തില്‍ ഒല്ലൂര്‍ സ്റ്റേഷനിലെ എസ്.ഐമാരായ സുഭാഷ്, പ്രതീഷ്, ഈസ്റ്റ് സ്റ്റേഷനിലെ എസ്.ഐ. ജസ്റ്റിന്‍, ലഹരി വിരുദ്ധ സ്‌ക്വാഡിലെ എസ്.ഐമാരായ സുവ്രതകുമാര്‍, ഗോപാലകൃഷ്ണന്‍, രാകേഷ്, എ.എസ്.ഐ. ജീവന്‍, റെനീഷ്, ലിഗേഷ്, വിപിന്‍, സുജിത്ത്, ശരത്ത്, ആഷിഷ് എന്നിവരുണ്ടായിരുന്നു.

Leave A Comment