ക്രൈം

വാഷും, വാറ്റുപകരണങ്ങളുമായി ഒരാൾ എക്‌സൈസ് പിടിയിൽ

വരന്തരപ്പിള്ളി:  വേപ്പൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ ചാരായം വാറ്റുന്നതിനിടെ 150 ലിറ്റര്‍ വാഷും, വാറ്റുപകരണങ്ങളുമായി ഒരാളെ എക്‌സൈസ് സംഘം പിടികൂടി.വേപ്പൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ ചാരായം വാറ്റുന്നതിനിടെ 150 ലിറ്റര്‍ വാഷും, വാറ്റുപകരണങ്ങളുമായി ഒരാളെ എക്‌സൈസ് സംഘം പിടികൂടി. വേപ്പൂര്‍ കാട്ടുപറമ്പന്‍ വേലായുധനെയാണ് അറസ്റ്റ് ചെയ്തത്.കൂടെയുണ്ടായിരുന്ന കളരിക്കല്‍ സോമന്‍ ഓടിരക്ഷപ്പെട്ടു.
ബുധനാഴ്ച്ച വൈകിട്ടായിരുന്നു സംഭവം.

ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എ.അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രിവെന്റീവ് ഓഫീസര്‍മാരായ എം.ഒ.അബ്ദുഗലീല്‍, സി.ബി. ജോഷി, പി.കെ. ഷെന്നി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.പി. ജീവേഷ് , ഐ.വി.സാബു, ശ്യാമ ലത എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave A Comment