തലക്കടിച്ചു കൊല്ലാൻ ശ്രമം; കൊടുങ്ങല്ലൂരിൽ മൂന്ന് പേർ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ അതിഥി തൊഴിലാളി ഉൾപ്പടെ രണ്ട് പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച്ച രാത്രിയിൽ
കൊടുങ്ങല്ലൂർ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപമുള്ള പാർക്ക് റസിഡൻസി ബാറിലും, ചന്തപ്പുര സെൻട്രോമാളിന് സമീപവുമാണ് അക്രമം നടന്നത്.
രാത്രി പത്തരയോടെ
നേപ്പാൾ സ്വദേശിയായ ആശിഷ് ഗഹത് രാജിനെ സോഡാ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.
തുടർന്ന് സെൻട്രോ മാളിന് മുൻ വശം റോഡരികിൽ കാരുമാത്ര സ്വദേശി പുഴങ്കരയില്ലത്ത് അബ്ദുൾ ജലീലിനെയും ആക്രമിച്ചു.
അതിഥി തൊഴിലാളിയെ ആക്രമിച്ച കേസിൽ എറിയാട് പഴൂത്തുരുത്തി വീട്ടിൽ ചിപ്പൻ എന്ന് വിളിക്കുന്ന ഫഹദ്(28)നെയും,
അബ്ദുൾ ജലീലിനെ ആക്രമിച്ച കേസിൽ ഫഹദിനെയും, എറിയാട് സ്വദേശികളായ പാമ്പിനേഴത്ത് റിയാസ് (34), വാലത്തറ അഖിൽ (26) എന്നിവരെയുമാണ്
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ ബൈജുവിന്റെ നേതൃത്വത്തിൽ എസ് ഐമാരായ എൻ.പി ബിജു, ഡി.എസ് ആനന്ദ്, രവികുമാർ, എഎസ്ഐ സിയാദ്, സിപിഒ ഫൈസൽ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.പ്രതികളെ കൊടുങ്ങല്ലൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്ന് വൈകീട്ട് റിമാൻ്റ് ചെയ്തു.
Leave A Comment