ടൂറിസ്റ്റ് ബസിനടിയില്‍ ഒളിപ്പിച്ച ഒമ്പത് കിലോ കഞ്ചാവ് പോലീസ് കണ്ടെടുത്തു
തൃശ്ശൂര്‍: താന്യം ചെമ്മാപ്പിള്ളിയില്‍ ടൂറിസ്റ്റ് ബസിനടിയില്‍ ഒളിപ്പിച്ച ഒമ്പത് കിലോ കഞ്ചാവ് അന്തിക്കാട് പോലീസ് കണ്ടെടുത്തു. ചെമ്മാപ്പിള്ളി ആനേശ്വരം ക്ഷേത്രത്തിന് സമീപം ഒഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിന്റെ അടിയില്‍ നിന്നുമാണ് കഞ്ചാവ് പിടിച്ചെടുത്തത്.
4 പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ബസിനടിയില്‍ സംശയാസ്കരമായ രീതിയില്‍ പൊതികള്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. അന്തിക്കാട് ഇന്‍സ്പെക്ടര്‍ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പൊതി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് അനീഷ് കരീം പറഞ്ഞു.
എസ്.ഐമാരായ വി.എം.ബെനഡിറ്റ്, ടി.കെ.രാമചന്ദ്രന്‍, സി.എസ്.സാബു, എ.എസ്.ഐ അരുണ്‍, സി.പി.ഒമാരായ കമല്‍, കൃഷ്ണ, സുര്‍ജിത്ത്, സാഗര്‍, ബാബു ജോര്‍ജ്ജ്, വിനോഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു
Leave A Comment