ക്രൈം

മേലഡൂരിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്നും പണം മോഷ്ടിച്ചയാൾ പിടിയിൽ

മാള : മേലഡൂരിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്നും പണം മോഷ്ടിച്ചയാളെ മാള പോലീസ് പിടികൂടി. പുത്തൻപുരക്കൽ വീട്ടിൽ അഭിനവ് (18) ആണ് അറസ്റ്റിൽ ആയത്.

കഴിഞ്ഞ ഫെബ്രുവരി 7 നു പകൽ സമയത്താണ് സംഭവം നടന്നത്. സ്ഥാപനത്തിൽ പണം എടുത്ത പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

 ഇയാൾ ബാംഗ്ലൂരിലും മറ്റിടങ്ങളിലും ആയി ഒളിവിൽ ആയിരുന്നു. പ്രതിയെ തന്ത്രപൂർവ്വം നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാള എസ് എച്ച് ഒ സജിൻ ശശിയുടെ നേതൃത്വത്തിൽ എസ് ഐ വി വി വിമൽ, സീനിയർ സിപിഒ ജിബിൻ കെ ജോസഫ്, സിപിഒ ജോവിൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave A Comment