കോണത്തുകുന്നിൽ ഹോട്ടലുടമയെ മർദിച്ചത് പ്രായപൂർത്തി ആകാത്തവരെന്ന് പോലീസ്
കോണത്തുകുന്ന് :
കോണത്തുകുന്നിൽ സൗപർണിക ഹോട്ടൽ ഉടമ സുരേന്ദ്രനെ മർദിച്ച പ്രതികൾ പ്രായപൂർത്തിയാകാത്തവരാണെന്ന് പോലീസ്. വീട്ടുമുറ്റത്തുകൂടി പോകുന്നത് തടഞ്ഞതിനെത്തുടർന്നാണ് ഇക്കഴിഞ്ഞ ദിവസംസുരേന്ദ്രനെ സംഘം ചേർന്ന് മർദിച്ചത്.
പ്രായപൂർത്തിയാകാത്ത പ്രതികളെ കൗൺസിലിങ്ങിനു വിധേയമാക്കുമെന്ന് ഇരിങ്ങാലക്കുട എസ്.എച്ച്.ഒ. അനീഷ് കരീം പറഞ്ഞു. അതേസമയം കഴിഞ്ഞവർഷം നവംബർ മൂന്നിന് കോണത്ത് കുന്ന് എംഡി ഹാളിന് എതിർവശം വ്യാപാരം നടത്തിയിരുന്ന സ്ഥാപനത്തിലേക്ക് ഒരു സംഘം ആളുകൾ എത്തുകയും കട ഉടമയുടെ കഴുത്തിൽ കത്തി വെച്ച് പണം തട്ടാൻ ശ്രമിക്കുകയും ചെയ്തു എന്ന പരാതി പോലീസിൽ നൽകിയിട്ട് നാളിതുവരെ നടപടി ഉണ്ടായില്ലെന്ന പരാതിയിൽ വ്യാപാരി വ്യവസായി ഏകോപനസമിതി കോണത്തുകുന്ന് യൂണിറ്റ് പ്രതിഷേധം ശക്തമാക്കുകയാണ്.
അക്രമികളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് കൈമാറിയിരുന്നുവെങ്കിലും ഇക്കാര്യത്തിൽ പരിശോധന നടത്തുവാനോ പ്രതികളെ കണ്ടെത്തുവാനോ പോലീസിന് സാധിക്കാത്തത് വലിയ വീഴ്ചയായി വ്യാപാരി വ്യവസായി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
Leave A Comment