ക്രൈം

അന്ധനായ ലോട്ടറിക്കാരനെ തട്ടിക്കൊണ്ടു പോയി പണവും ലോട്ടറിയും കവർന്നവർ അറസ്റ്റിൽ

തൃശൂർ: അന്ധനായ ലോട്ടറി വിൽപ്പനക്കാരനെ കടത്തിക്കൊണ്ടുപോയി ലോട്ടറിയും, പണവും കവർന്ന രണ്ട് പേർ അറസ്റ്റിൽ

കൊടുങ്ങല്ലൂർ വലിയറ വീട്ടിൽ സുൽഫിക്കർ (40), കൊടുങ്ങല്ലൂർ വെമ്പല്ലൂർ സ്വദേശി സിറാജുദ്ദീൻ (42) എന്നിവരാണ് അറസ്റ്റിലായത്.

എഴുപതുകാരനെ കടത്തിക്കൊണ്ടുപോയത് തൃശ്ശൂർ കളക്റ്ററേറ്റ് പരിസരത്ത് നിന്ന്. പുതുർക്കരയിൽ വെച്ച് കൈവശം ഉണ്ടായിരുന്ന പണവും, ലോട്ടറി ടിക്കറ്റുകളും കവർന്നു.

സിസിടീവീ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു തൃശ്ശൂർ വെസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടി കൂടിയത്.

Leave A Comment