മേത്തലയിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: മേത്തലയിൽ വ്യക്തി വൈരാഗ്യത്തെ തുടർന്ന് യുവാവിനെ കുത്തി പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. മേത്തല കാട്ടുകണ്ടത്തിൽ സലീഷ് കുമാർ എന്ന സലി (43)യെയാണ് കൊടുങ്ങല്ലൂർ സി.ഐ ഇ.ആർ ബൈജു, എ.എസ്.ഐ ഉല്ലാസ് പൂതോട്ട് എന്നിവർ ചേർന്ന് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 28ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മേത്തല സമാജം പരിസരത്ത് വെച്ച് കുറുപ്പം വാലത്ത് അനൂപി (35)നെ സലീഷ് കുമാർ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
തൻ്റെ കുടുംബ പ്രശ്നത്തിൽ അനൂപ് ഇടപെട്ടതിലുള്ള വൈരാഗ്യത്താലാണ് സലീഷ് കുമാർ അനൂപിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
Leave A Comment