ക്രൈം

എസ് എന്‍ പുരത്ത് വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍: ശ്രീനാരായണപുരം അഞ്ചാം പരുത്തിയിൽ വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണിക്ക് നൽകിയ മോട്ടോർ ബൈക്ക് തിരികെ വാങ്ങാനെത്തിയവരും, വർക്ക് ഷാപ്പ് നടത്തിപ്പുകാരും തമ്മിൽ സംഘർഷം. വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഘത്തെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു.

ശ്രീനാരായണപുരം ആമണ്ടൂർ വൈപ്പിപ്പാടത്ത് ഫൈസൽ (27),
അഞ്ചാം പരുത്തി കാട്ടിൽ എബി (32), ഓണപ്പറമ്പ് പോക്കാക്കില്ലത്ത് അനീസ് (21) എന്നിവരെയാണ് മതിലകം സി.കെ എം.കെ ഷാജി അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാത്രിയിൽ അഞ്ചാം പരുത്തി സെൻ്ററിലായിരുന്നു സംഭവം. എബിയുടെ വർക്ക് ഷാപ്പിൽ അറ്റകുറ്റപ്പണിക്കായി കൊടുങ്ങല്ലൂർ സ്വദേശി നൽകിയ മോട്ടോർ ബൈക്ക് തിരികെ ലഭിച്ചില്ലെന്നാരോപിച്ച് ബൈക്കുടമയും സുഹൃത്തുക്കളും വർക്ക് ഷാപ്പിലെത്ത് വാക്കുതർക്കമുണ്ടാകുകയായിരുന്നു.
തുടർന്ന് എബിയും സുഹൃത്തുക്കളും വടിവാൾ വീശി ആക്രമണത്തിന് ശ്രമിക്കുകയായിരുന്നു.

പൊലീസിനെ കണ്ട് രക്ഷപ്പെട്ട അക്രമികളെ പിന്തുടർന്ന് പിടികൂടി.
അറസ്റ്റിലായ പ്രതികളെ ഇന്ന് ഉച്ചക്ക് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്.ഐമാരായ രമ്യ കാർത്തികേയൻ, പി.എസ് സുനിൽ, എ.എസ്.ഐ ഷൈജു, എസ്.സി.പി.ഒമാരായ എം.എസ് ഷിജു, സുമേഷ്, സി.പി.ഒ ഷിഹാബ്, സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ മുഹമ്മദ് അഷറഫ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Leave A Comment