ക്രൈം

കൊലപാതകക്കേസിലെ പ്രതികൾ പിടിയിൽ

ആളൂർ: കൊമ്പൊടിഞ്ഞാമാക്കൽ മുസ്‌ലിം പള്ളിക്ക്‌ സമീപം ചന്ദനക്കുടം നേർച്ചയ്ക്കിടെയുണ്ടായ കൊലപാതകശ്രമത്തിലെ പ്രതികൾ പിടിയിൽ.

മാപ്രാണം മനകുളങ്ങരപറമ്പിൽ സാനു (സനീർഷാ -23), ആളൂർ തൊട്ടുവേലിപറമ്പിൽ ആഷിഖ് (23) എന്നിവരാണ് ആളൂർ പോലീസിന്റെ പിടിയിലായത്.

കടുപ്പശ്ശേരി കുഴിവാട്ടിൽ വീട്ടിൽ അനന്തു (24)വിനെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. ജനുവരി 30-നായിരുന്നു കേസിനാസ്പദമായ സംഭവം.

Leave A Comment