ക്രൈം

തൃശൂരിൽ വീട്ടിൽ ടിവി കാണവെ കത്തികാട്ടി ഭീഷണി, മോഷണം

തൃശ്ശൂർ: തൃശ്ശൂരിൽ പട്ടിക്കാട് വീട്ടിൽ കയറി മോഷ്ടാവ് വയോധികയുടെ മാലയടക്കം കവർന്നു. വീടിനകത്ത് ടി വി കാണുമ്പോഴായിരുന്നു വയോധികയുടെ നേരെ മോഷ്ടാവിന്‍റെ ആക്രമണം ഉണ്ടായത്. ആരുമില്ലാത്ത തക്കം നോക്കി അകത്ത് കടന്ന മോഷ്ടാവ് കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയെന്നാണ് പരാതി. രണ്ട് പവന്‍റെ സ്വർണാഭരണം തട്ടിയെടുത്തു. കവർച്ചയ്ക്ക് ശേഷം രക്ഷപ്പെട്ട മോഷ്ടാവിനെ കണ്ടെത്താൻ പീച്ചി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave A Comment