ക്രൈം

മദ്യലഹരിയിൽ യുവാവ് വടിവാൾ വീശി; മൂന്ന് പേർക്ക് പരിക്ക്

ചാലക്കുടി: മദ്യലഹരിയില്‍ ആദിവാസി യുവാവ് വടിവാള്‍ വീശി, ബന്ധുക്കളായ മൂന്ന് പേര്‍ക്ക് പരിക്ക്.
വാഴച്ചാല്‍ ആദിവാസി കാടര്‍ കോളനിയില്‍ ഞായര്‍ വൈകീട്ട് 6.15ഓടയായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ സുരേന്ദ്രന്‍(35)ആണ് വടിവാള്‍ വീശിയത്. സുരേന്ദ്രന്റെ സഹോദരന്‍ വാസന്തന്‍(39), സഹോദരി മിനി(36), മാതൃസഹോദരിയുടെ മകള്‍ രമ്യ(35)എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്ന് പേരുടേയും കൈയ്യില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.

രമ്യയുടെ വീട്ടിലെത്തി സുരേന്ദ്രന്‍ ഇവരുടെ സ്‌കൂട്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്‌കൂട്ടര്‍ നല്കാന്‍ ഇവര്‍ തയ്യാറായില്ല. ഇത് സംബന്ധിച്ച് ഇരുവരും തമ്മില്‍ വാക്കേറ്റവും ഉണ്ടായി. തുടര്‍ന്ന് തൊട്ടടുത്തുള്ള തന്റെ വീട്ടിലെത്തിയ സുരേന്ദ്രന്‍ വടിവാളുമായി വീണ്ടും രമ്യയുടെ വീട്ടിലെത്തി. രമ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് മറ്റ് രണ്ട് പേര്‍ക്കും പരിക്കേറ്റത്.

പരിക്കേറ്റവര്‍ ചാലക്കുടി താലൂക്ക് ആശുപത്രി ചികിത്സയിലാണ്.

Leave A Comment