മാളയിൽ ടൈൽസ് ഷോറൂം ജീവനക്കാരന് വെട്ടേറ്റു
മാള: മാളയില്‍ ഗുണ്ടകളുടെ ആക്രമണത്തിൽ ടൈല്‍സ് വ്യാപാരിക്ക് മര്‍ദ്ദനം. ഷോറൂം ജീവനക്കാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. മാളയിലെ മാര്‍ബിള്‍സ് ഷോറൂം ഉടമ അഖില്‍ ഫ്രാന്‍സിസ്, ജീവനക്കാരന്‍ ഗില്‍സ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കമ്മീഷൻ തുകയുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് സൂചന. ആക്രമണകാരികളെ മാള പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് വിവരം.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഓള്‍ കേരള ടൈല്‍സ് ആന്‍ഡ് സാനിറ്ററിവെയേഴ്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. പ്രതിഷേധവും രേഖപ്പെടുത്തി.
Leave A Comment