ഭാര്യയെ ഉപദ്രവിച്ചു: ഭർത്താവ് അറസ്റ്റിൽ
കാട്ടൂർ: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ ഭാര്യയെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ച കേസിൽ ഭർത്താവിനെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടൂർ പൊഞ്ഞനം സ്വദേശി ജാഫർഖാനെയാണ് ഗാർഹിക പീഡന നിയമപ്രകാരം എസ്ഐ ഹബീബും സംഘവും അറസ്റ്റുചെയ്തത്. അന്വേഷണസംഘത്തിൽ എസ്ഐ മണികണ്ഠൻ, പോലീസുകാരയ ശ്യാം, സനൽ, ശബരി എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Leave A Comment