യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാവ് പിടിയിൽ
ചെറായി: രാത്രിയിൽ വീട്ടുവളപ്പിൽ അതിക്രമിച്ച് കയറി യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തിയ യുവാവ് അറസ്റ്റിൽ. ചെറായി തേവാലിൽ ഷിജു ഘോഷ്(28)ആണ് അറസ്റ്റിലായത്. കുളിമുറിയുടെ വെന്റിലേറ്ററിലൂടെ ആരോ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നത് കണ്ട് യുവതി ഒച്ച വച്ചെങ്കിലും ഇയാൾ ഓടി രക്ഷപ്പെട്ടു.
പരാതി നൽകിയതിനെ തുടർന്ന് മുനമ്പം പോലീസ് കേസെടുത്തിരുന്നു. തുടർന്ന് പ്രദേശത്തെ സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ച് ഷിജു ഘോഷാണ് പ്രതിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുനമ്പം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
Leave A Comment