വിവാഹ ആഘോഷത്തിനിടെ ലഹരിപാര്‍ട്ടി; യുവാവ് അറസ്റ്റില്‍
ആലപ്പുഴ: റിസോര്‍ട്ടില്‍ വിവാഹത്തോടനുബന്ധിച്ച് നടന്ന പാര്‍ട്ടിയില്‍ എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റില്‍. എറണാകുളം മരട് കൂടാരപ്പള്ളില്‍ സ്വദേശി ഷാരോണ്‍(27) ആണ് പിടിയിലായത്.
ഇയാളുടെ പക്കല്‍നിന്ന് ഒരു ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അരൂര്‍ പോലീസും ചേര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
അരൂര്‍ ശ്മശാനം റോഡിന് സമീപത്തെ റിസോര്‍ട്ടില്‍ കഴിഞ്ഞ ദിവസമാണ് വിവാഹ പാര്‍ട്ടി നടന്നത്. പാര്‍ട്ടിയില്‍ എത്തിയ യുവതികളടക്കമുള്ളവര്‍ ലഹരി ഉപയോഗിച്ചതായാണ് സൂചന. ഇവരേക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.
Leave A Comment